ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആക്രമിച്ച കേസ്; ഷൊര്‍ണൂര്‍ ബ്ലോക് സെക്രട്ടറി കീഴടങ്ങി
വാണിയംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ മുഖ്യപ്രതി കീഴടങ്ങി.
ഡിവൈഎഫ്ഐ ഷൊർണൂർ ബ്ലോക് സെക്രട്ടറി രാകേഷ് ഷൊർണൂർ ഡിവൈഎസ്പിയുടെ ഓഫീസില്‍ എത്തിയാണ് കീഴടങ്ങിയത്.
ഡിവൈഎഫ്ഐ നേതാക്കളുടെ ക്രൂരമായ ആക്രമണത്തിന് വിധേയനായ മുൻ മേഖലാ സെക്രട്ടറി വിനേഷ് ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് വിവരം.
നേരത്തെ കേസില്‍ ഷൊർണൂരിലെ മൂന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ പിടിയിലായിരുന്നു. സുർജിത്, ഹാരിസ്, കിരണ്‍ എന്നിവരാണ് പിടിയിലായത്. രാകേഷിന്റെ നിർദേശപ്രകാരമാണ് ഇവർ വിനേഷിനെ ആക്രമിച്ചത്










