പഠനമികവിന് സ്നേഹ സമ്മാനം
ഡി.വൈ.എഫ്.ഐ പല്ലശ്ശന മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 1200 വിദ്യാ൪ത്ഥികൾക്ക് പഠന കിറ്റ് നൽകുന്നതിൻ്റെ ഉദ്ഘാടന കർമ്മം സി.പി.ഐ(എം) കൊല്ലങ്കോട് ഏരിയ കമ്മിറ്റി സെക്രട്ടറി സഖാവ് കെ.രമാധരൻ നിർവ്വഹിച്ചു. ഡി.വൈ.എഫ് ഐ മേഖല പ്രസിഡന്റ് പി പ്രശാന്ത് അധ്യക്ഷത വഹിച്ചു. സി.പി.ഐ(എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് കെ.ലക്ഷ്മണൻ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഖാവ് ലീലാമണി,പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഖാവ് സായ്രാധ പല്ലശ്ശന സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സഖാവ് എ.ജി ഗോപാലകൃഷ്ണൻ ഡി. വൈ. എഫ്. ഐ. ബ്ലോക്ക് വൈസ് പ്രസിഡന്റ് സഖാവ് കെ. രാമദാസ്,സഖാവ് ജിജി എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ച പരിപാടിക്ക് മേഖല സെക്രട്ടറി സഖാവ് എം. മോഹൻദാസ് സ്വാഗതവും മേഖല ട്രഷറ൪ സഖാവ് വി. കനകദാസ് നന്ദിയും പറഞ്ഞു