സ്ത്രീധന വിരുദ്ധ പ്രതിജ്ഞ: ഡി. വൈ. എഫ്. ഐ. പല്ലശ്ശന മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തല്ലുമന്ദിൽ നടത്തിയ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ D. Y. F I കൊല്ലങ്കോട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സഖാവ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു, ബ്ലോക്ക് കമ്മിറ്റി അംഗം സഖാവ് എൻ. ജിജി അഭിവാദ്യം ചെയ്ത് സംസാരിച്ചു, മേഖല പ്രസിഡന്റ് പി. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ച പരിപാടിക്ക് മേഖല സെക്രട്ടറി എം. മോഹൻദാസ് സ്വാഗതവും ,വൈസ് പ്രസിഡന്റ് എം. രാജേഷ് നന്ദിയും പറഞ്ഞു.