പാലക്കാട് നഗരസഭ ഓഫീസിൽ മതസ്പർദ്ധയും വർഗീയതയും ഉയർത്തുന്ന ചിത്രം പ്രദർശിപ്പിച്ച ബിജെപിയുടെ നടപടി ഭരണഘടനാ സ്ഥാപനത്തെ അവഹേളിക്കലാണെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് കുറ്റപ്പെടുത്തി. നഗരസഭാ ഓഫീസിന്റെ മുകളിൽ കയറിയ പ്രവർത്തകർ ഹിന്ദുത്വമുദ്രാവാക്യം മുഴക്കി ‘ജയ് ശ്രീറാം’ എന്നെഴുതിയ വലിയ ബാനർ ഓഫീസിനുമുന്നിലെ ചുവരിൽ പ്രദർശിപ്പിച്ചു. നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും ചിത്രംപതിച്ച് ‘വന്ദേമാതരം’എന്നെഴുതിയ ബാനറും കെട്ടി. ജനങ്ങൾക്കിടയിൽ മതസ്പർദ്ധ വളർത്താനും കലാപമുണ്ടാക്കുനുമാണ് ഇതിലൂടെ സംഘപരിവാർ ശ്രമിക്കുന്നത്. ഇതിന് നേതൃത്വം നൽകിയ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണെമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവിച്ചു.