പാലക്കാട് മൂന്ന് വർഷത്തിനിടെ 6055 അപകടങ്ങൾ, 945 മരണം
പാലക്കാട് ജില്ലയിൽ മൂന്ന് വർഷക്കാലയളവിൽ ഉണ്ടായത് 6055 റോഡപകടങ്ങളും 945 മരണങ്ങൾ, 6617 പേർക്ക് പരിക്ക് സംഭവിച്ചിട്ടുള്ളതായി റിപ്പോർട്ട്
ഇക്കഴിഞ്ഞ മൂന്ന് വർഷ കാലയളവിൽ (2019 -2021) നടന്ന ആറായിരത്തോളം റോഡപകടങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് ആർ.ടി.ഒ എൻഫോഴ്സ്മെന്റ് വിഭാഗം പഠന റിപ്പോർട്ട് സമർപ്പിച്ചു.
റിപ്പോർട്ട് പരിഹാര നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറാൻ ജില്ലാ റോഡ് സുരക്ഷാ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷി നിർദ്ദേശം നൽകിയിട്ടുണ്ട്.
അപകടങ്ങളും മരണവും കൂടുതലും രാവിലെ ആറ് മുതൽ 9 വരെയും വൈകിട്ട് ആറ് മുതൽ 9 വരെയുമാണെന്ന് ആർ.ടി.ഒ എൻഫോഴ്സ്മെന്റ് പഠന റിപ്പോർട്ടിൽ പറയുന്നു. അപകടവും മരണവും കൂടുതൽ നടക്കുന്നത് ഇരുചക്രവാഹനങ്ങളിലാണ് (46 ശതമാനം).
അപകട മരണങ്ങളിൽ 24 ശതമാനവും കാൽ നടയാത്രക്കാരാണ്. 19 ശതമാനം ദേശീയപാതയിലും 22 ശതമാനം സംസ്ഥാന പാതയിലും 59 ശതമാനം മറ്റ് റോഡുകളിലുമാണ് അപകടങ്ങൾ നടക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ജില്ലയിൽ ഒട്ടാകെ 220 അപകട മേഖലകൾ എന്ന് പഠന റിപ്പോർട്ടിൽ പറയുന്നു