മാരക മയക്കുമരുന്നുമായി യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , ടൗൺ നോർത്ത് പോലീസും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ പിടികൂടി. പാലക്കാട് , കടുക്കാം കുന്നം സ്വദേശി റിഷിൻ, :(28 ) ആണ് അറസ്റ്റിലായത്. ഇന്ന് ഉച്ചക്ക് പാലക്കാട് നൂറടി റോഡിൽ വെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞു നിർത്തി പരിശോധിച്ചതിലാണ് ടിയാൻ്റെ ശരീരത്തിൽ , പഴ്സിലായി ഒളിപ്പിച്ചു വെച്ച നിലയിൽ 1.8 ഗ്രാം MDMA കണ്ടെത്തിയത്. തൃശൂരിലുള്ള ഏജൻ്റ് മുഖേന യാണ് റിഷിന് മയക്കുമരുന്ന് ലഭിച്ചത്. ഗ്രാമിന് 5000 രൂപയാണ് വില. ടിയാൻ ആവശ്യക്കാർക്ക് വിൽപന നടത്തുന്നതിനായി കണ്ടെത്തി. ആവശ്യക്കാർക്ക് ബൈക്കിൽ സഞ്ചരിച്ച് എത്തിച്ചു കൊടുക്കലാണ് രീതി. പണം മുൻകൂട്ടി ടിയാൻ പറയുന്ന അക്കൗണ്ടിൽ നിക്ഷേപിക്കണം.
യുവാക്കൾ കഞ്ചാവിൽ നിന്നും മാറി മാരക മയക്കുമരുന്നുകൾ ഉപയോഗിച്ചു വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മെത്തഡിൻ, മെത്താം ഫി റ്റമിൻ, കെറ്റമിൻ , LSD, നൈട്രോ സെപ്പാം തുടങ്ങിയ ലഹരി മരുന്നുകളും വ്യാപകമാണ്. ക്രിസ്റ്റൽ രൂപത്തിലുള്ള MDMA പൊടിച്ച് പൗഡർ രൂപത്തിലാക്കി മൂക്കിലേക്ക് നേരിട്ട് വലിച്ചെടുക്കലാണ് രീതി. 8 മുതൽ 10 മണിക്കൂർ വരെ ലഹരി നിലനിൽക്കും. ചിലർക്ക് ഉപയോഗിക്കുമ്പോൾ മൂക്കിലൂടെ രക്തം വരുന്നതായും ഉപഭോക്താക്കൾ പറയുന്നു. കഴിഞ്ഞയാഴ്ച 1.5 ഗ്രാം മയക്കുമരുന്നുമായി ഒരാളെ പാലക്കാട് ടൗണിൽ നിന്നും പിടികൂടിയിരുന്നു.
പാലക്കാട് ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർ സുധീഷ് കുമാർ, ASI നന്ദകുമാർ, CPO സന്തോഷ് കുമാർ ,രഘു, മഹഷ്, DVR SCPO ഡിജേഷ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ K. അഹമ്മദ് കബീർ, R. വിനീഷ്, R. രാജീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.