നായ റോഡിലേക്ക് ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു
പാലക്കാട്–കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് കാഞ്ഞിക്കുളത്ത് ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് ദാരുണമായ അപകടമുണ്ടായത്. നായ അപ്രതീക്ഷിതമായി റോഡിലേക്ക് ചാടി വന്നതോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞുവീണു.
അപകടത്തിൽ കാഞ്ഞിക്കുളം സ്വദേശി ചേലപ്പാറ വിശ്വനാഥൻ (63) ആണ് മരിച്ചത്. ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും രണ്ടര മണിയോടെ ജീവൻ നഷ്ടമായി.









