ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് എയർഫോഴ്സ് അസോസിയേഷൻ പാലക്കാട് ചാപ്റ്റർ
ഇ സി എച്ച് എസ് പോളി ക്ലിനിക്കിലെ ഡോക്ടർമാരെ ആദരിച്ചു.
വിമുക്ത ഭടന്മാരുടെയും ആശ്രിതരുടെയും ആരോഗ്യ പരിപാലനത്തിൽ അവർ വഹിക്കുന്ന നിസ്വാർത്ഥമായ സേവനത്തിന്റെ പേരിലായിരുന്നു ആദരവ്.
ചാപ്റ്റർ വൈസ് പ്രസിഡണ്ട് എൻ കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റിട്ട കേണൽ ശങ്കരനാരായണൻ ,
സെക്രട്ടറി എസ് എം നൗഷാദ് ഖാൻ, ശശീന്ദ്രൻ ടി എന്നിവർ സംസാരിച്ചു.
ഡോ. വിജയ് പത്മൻ ,ഡോ. പ്രിയ ലേഖ വി സി ,ഡോ. രതിൻ പി എസ്, ഡോ. സാലിഹ് എസ്, ഡോ. രാഹുൽ ആർ, ഡോ. ചന്ദ്രകല ബി എന്നിവർ ആദരവ് ഏറ്റുവാങ്ങി.










