ഇനി ലാബിലേക്ക് പോകണ്ട
—– ജോസ് ചാലയ്ക്കൽ —-
പാലക്കാട്: ബി.പി; ഷുഗർ;കൊളസ്റ്റോൾ, തൂക്കം തുടങ്ങിയവ പരിശോധിക്കാൻ ജനങ്ങൾ ഇനി ലാബിലേക്ക് പോകേണ്ടതില്ല. സ്വാന്തനം ലാബ് നിങ്ങളുടെ വീട്ടിലും സ്ഥാപനത്തിലും എത്തുന്ന പദ്ധതി വിജയകരമായി തുടരുന്നു.
കുടുംബശ്രീ അംഗങ്ങളുടെ സ്വയംതൊഴിൽ സംരംഭമായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൽത്ത് ഏക്ഷൻ ബൈ പീപ്പിൾ എന്ന സ്ഥാപനവും കുടുംബശ്രീയും സംയുക്തമായാണ് സ്വാന്തനം എന്ന പദ്ധതിക്ക് രൂപം നൽകിയത്.മെമ്പർമാർ ക്ക് തിരുവനന്തപുരത്ത് പത്തു ദിവസത്തെ പരിശീലനം നൽകും. ഉപകരണങ്ങൾ വാങ്ങാൻ സബ്സിഡിയോടെ ബാങ്കുകളിൽ നിന്നും വായ്പയും നൽകും.
കുറഞ്ഞ തുകയാണ് ഫീസ് ഈടാക്കുന്നതെന്നു പാലക്കാട് ചിറ്റൂർ സ്വദേശിയായ ശ്രീദേവി പറഞ്ഞു.പാലക്കാട് സിവിൽ സ്റ്റേഷനിലാണ് ശ്രീദേവി ഒട്ടുമിക്ക ദിവസങ്ങളിലും ലാബ് പ്രവർത്തിക്കുന്നത്. തുടങ്ങിയ കാലത്ത് ദിനംപ്രതി ഇരുന്നൂറോളം പേർ പരിശോധനക്ക് വരാറുണ്ടായിരുന്നു.ഇപ്പോൾ അമ്പതോളം പേർ മാത്രമേ വരുന്നുള്ളൂ. കാരണം ഇത്തരത്തിൽ ഒത്തിരി സ്ത്രീകൾ പ്രവർത്തിക്കുന്നുണ്ട്. അതത് പ്രദേശങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും ഫോൺ നമ്പർ കൊടുത്താൽ വിളി വരുന്നതിനനുസരിച്ച് അങ്ങോട്ടു ചെന്ന് പരിശോധിക്കുന്നു. ലാബുകളിൽ പോകാൻ സമയം കണ്ടെത്താത്തവർ ഓഫീസ് ആവശ്യങ്ങൾക്കായി സിവിൽ സ്റ്റേഷനിൽ വന്ന് കാത്തിരിക്കേണ്ടി വരുമ്പോൾ ഇവിടെ വന്ന് പരിശോധന നടത്താറുണ്ടെന്നും ശ്രീദേവി പറഞ്ഞു. കിട്ടുന്ന വരുമാനം അവർക്കു തന്നെ എടുക്കാം. എങ്കിലും ഫ്രാഞ്ചേസി ചാർജ്ജായി മാസം തോറും അഞ്ഞൂറു രൂപ തി രു വ ന ന്തപു രത്തെ എച്ച്.എ.പി.യിൽ അടക്കണം. സ്ത്രീകൾക്ക് സ്വന്തമായി വരുമാനം ഉണ്ടാക്കി കുടുംബം പോറ്റാൻ ഇത്തരം സംരംഭങ്ങൾ വളരെ ഉപകാരപ്രദമാണെന്നും ഇത്തരം സംരംഭങ്ങൾ എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും ശ്രീദേവി പറഞ്ഞു.

ഫോട്ടോ: പാലക്കാട് സിവിൽ സ്റ്റേഷനിൽ ചുമട്ടുതൊഴിലാളികളെ പരിശോധന നടത്തുന്ന ശ്രീദേവി.