മണ്ണാർക്കാട് മുൻസിപ്പാലിറ്റിയിൽ വിവിധ മേഖലകളിൽ പൊതുജനകളെ പേ നായ കടിച്ച വിഷയത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കാത്തത്തിൽ പ്രതിഷേധിച്ചു യൂത്ത്കോൺഗ്രസ്സ് നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.
മണ്ണാർക്കാട് മുനിസിപ്പാലിറ്റിയോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിൽ ഇന്നലെ വ്യാപകമായി നായ്ക്കൾ കടിച്ചിരുന്നു. ബൈക്ക് യാത്രികൻ ഉൾപ്പടെയു ള്ളവരെയാണ് കടിച്ചിരിക്കുന്നത്. പ്രദേശത്തെ
മദ്രസകൾക്ക് ഇന്ന് അവധികൊടുത്തിരിക്കുകയാണ്. ജനങ്ങളാകെ പരിഭ്രാന്തിയിൽ നിൽക്കുന്ന അവസ്ഥയിൽ ഉടനടി ഇതിനെ പിടികൂടാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ട് യൂത്ത് കോൺഗ്രസ് മണ്ണാർക്കാട് മുനിസിപ്പൽ മണ്ഡലം കമ്മറ്റിനേതൃത്വത്തിൽ കടിയേറ്റ അനിൽ ബാബു വിനെയും കൊണ്ട് മണ്ണാർക്കാട് മുനിസിപ്പൽ സെക്രട്ടറി യെ ഉപരോധിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അരുൺകുമാർ പാലക്കുറുശ്ശി, മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ടിജോ പി ജോസ്, ചെങ്ങോടൻ ബഷീർ, രമേഷ് ഗുപ്ത, മൊയ്‌ദുട്ടി, വിജേഷ് തോരാപുരം, അർജുൻ പുളിയത്ത്, ശ്യാം പ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി.
അടിയന്തര നടപടി സ്വീകരിയ്ക്കാമെന്നു നായ്ക്കളെ പിടിയ്ക്കുന്ന വിദഗ്‌ദ്ധർക്ക് വേണ്ടി ശ്രമം നടത്തുന്നുണ്ടെന്നും നഗര സഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ, വികസനകാര്യാ സ്റ്റാൻഡിങ് കമ്മറ്റി ചെയർമൻ ബാലകൃഷ്ണൻ എന്നിവരുടെ ഉറപ്പിൻമേലാണ് സമരം അവസാനിപ്പിച്ചത്.