പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, ചികിത്സാപ്പിഴവെന്ന് കുടുംബം; ചിറ്റൂര്‍ താലൂക്ക് ആശുപത്രിക്കെതിരെ പരാതി
മതിയായ ചികിത്സ ലഭിക്കാതെ നവജാതശിശു മരിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം.
വണ്ടിത്താവളം നാരായണൻകുട്ടി- ആനന്ദി ദമ്ബതികളുടെ കുഞ്ഞാണ് ഇന്നലെ രാത്രി മരിച്ചത്. പ്രസവത്തില്‍ കുഞ്ഞിന്റെ ഇടതുകൈക്ക് ഗുരുതര പരുക്കേറ്റെന്നും മതിയായ സംവിധാനങ്ങളില്ലാതെ ആംബുലൻസില്‍ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചെന്നും കുടുംബം ആരോപിച്ചു.
എന്നാല്‍ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം









