ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ജില്ലയില്‍ ആയുഷ് ഡോക്ടര്‍ (യൂനാനി) തസ്തികയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സംസ്ഥാനത്തെ ഏതെങ്കിലും സര്‍വകലാശാലകള്‍ അംഗീകരിച്ച യൂനാനിയില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത (ബി.യു.എം.എസ്). യൂനാനിയില്‍ ടി.സി.എം.സി എ- ക്ലാസ് രജിസ്ട്രേഷന് നിര്‍ബന്ധം. പ്രായം 2020 സെപ്തംബര്‍ ഒന്നിന് 40 വയസ് കവിയരുത്. പ്രതിമാസ ശമ്പളം 30,000 രൂപ. ഉദ്യോഗാര്‍ഥികള്‍ അപേക്ഷയോടൊപ്പം ബയോഡാറ്റ, വയസ്, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ എന്നിവ സ്കാന്‍ ചെയ്ത് hrnhmpkd4@gmail.com ല്‍ സെപ്തംബര്‍ 30 ന് വൈകിട്ട് അഞ്ചിനകം അയക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. അപേക്ഷയില്‍ ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍: 8943374000.
വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സൈനികക്ഷേമവകുപ്പ് നല്കുന്ന ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. 2020 ലെ സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ 10, പന്ത്രണ്ട് ക്ലാസുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് / എ1 കരസ്ഥമാക്കിയവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ ഒമ്പത്. വിശദവിവരങ്ങള്‍ 0491-2501633 ല്‍ ലഭിക്കും.