ഒറ്റപ്പാലം : ലീഡർ കെ കരുണാകരന്റെ നൂറ്റി മൂന്നാം ജന്മവാർഷിക ദിനം ആചരിച്ചു. തോട്ടക്കര മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ജന്മവാർഷിക ദിനാചരണം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സത്യൻ പെരുമ്പറകോട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉസ്മാൻ കരണംകോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം കോൺഗ്രസ് സെക്രട്ടറി കെ. ഹാരിഷ് സ്വാഗതം പറഞ്ഞു. പ്രവാസി കോൺഗ്രസ് ഒറ്റപ്പാലം നിയോജക മണ്ഡലം പ്രസിഡണ്ട് പി. മുഹമ്മദ് നിസ്സാർ, പി.കെ രാജേഷ്, കെ.ശ്രീനാഥ്, എൻ. കെ ശ്രീജേഷ്, പി. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. തുടർന്ന് കെ. കരുണാകരന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.









