ഡി.എം.ഒയെ ഉപരോധിച്ച് കോൺഗ്രസ്സ്
ജില്ലാ ആശുപത്രിയിൽ കാർഡിയോളജി വിഭാഗം ഡോക്ടറെ അടിയന്തിരമായി
എച്ച്.എം.സി മുഖാന്തിരം നിയമിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ഡി.എം.ഒ
യുടെ ഉത്തരവ് നടപ്പിലാക്കാത്ത ആശുപത്രി സൂപ്രണ്ടിനെതിരെ വിശദീകരണം
ആവശ്യപ്പെട്ട് കത്ത് നല്കുമെന്ന് ഡി.എം.ഒ
പാലക്കാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ
ആശുപത്രിയിലെ ഹൃദ്രോഗികളുടെ ദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്
നടത്തിയ ഉപരോധസമരത്തിലാണ് ഡി.എം.ഒ നിലപാട് വ്യക്തമാക്കിയത് മാധ്യമ
ശ്രദ്ധയ്ക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങളാണ് ആരോഗ്യ വകുപ്പ്
കൈകൊള്ളുന്നത് അധിക ഡോക്ടറെ നിയമിക്കാതിരിക്കുന്നതിനുള്ള പ്രതിഷേധം
ഇല്ലാതാക്കുവാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഒ.പി യുടെ എണ്ണം
വർദ്ധിപ്പിച്ചത് എന്നാൽ സർജറിയുടെ കാര്യത്തിൽ പാലിക്കുന്ന മൗനം
പാലക്കാട്ടെ ജനതയോടുള്ള വഞ്ചനയാണ് ഇത് ഇരുട്ടു കൊണ്ട് ഓട്ട അടക്കാലാണ്
എന്ന് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിആരോപിച്ചു.
ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് സി.വി.സതീഷ് ,
യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്ട്, നേതാക്കളായ
ഹരിദാസ് മച്ചിങ്ങൽ, സി. നിഖിൽ,
എച്. എം.സി അംഗങ്ങളായ ബോബൻ മാട്ടു മന്ത, പി.കെ മാധവ വാര്യർ, മോഹൻ ബാബു,
മണ്ഡലം പ്രസിഡൻ്റുമാരായ എസ്.എം. താഹ, എസ്.സേവ്യർ രമേശ് പുത്തൂർ, അബു
പാലക്കാടൻ, വി.ആറുമുഖൻ, എ.സലീം, നൗഫൽ കള്ളിക്കാട്, എസ്.സഞ്ചയ് എന്നിവർ
നേതൃത്വം നല്കി