ക്യൂ സംവിധാനത്തിലൂടെ ടോക്കൺ നടപ്പാക്കിയാൽ കളക്ട്രേറ്റിനകത്തെ വിവിധ ഓഫീസുകളിൽ തിരക്ക് നിയന്ത്രിക്കാനാകും
പാലക്കാട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ്,ആർ ടി ഒ ഓഫീസ്,എസ് ബി ഐ,പോസ്റ്റോഫീസ്,സപ്ലൈ ഓഫീസ്തുടങ്ങി ഒന്നിച്ചുള്ളഈ കേന്ദ്രത്തിലെത്തുന്നവരിൽ ആരെങ്കിലുംകോവിഡ് ബാധിതരുണ്ടെങ്കിൽ മറ്റുള്ളവർക്കും രോഗം പകരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.സന്ദർശകരുടെ ആധിക്യം തിരക്ക് നിയന്ത്രിക്കുന്നതിനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനും ഉദ്യോഗസ്ഥർക്ക് കൂടി വെല്ലുവിളിയാവുകയാണ്.വിവിധ ആവശ്യങ്ങൾക്കായി സിവിൽ സ്റ്റേഷനിലെത്തുന്നവരുടെ തിരക്ക്, സാമൂഹിക അകലം പാലിക്കുന്നതിനും തടസ്സമാകുന്നു. രാവിലെ മുതൽ നൂറുകണക്കിനു ആളുകളാണ് എത്തുന്നത്.രെജിസ്ട്രേഷൻ വകുപ്പിൽ ആധാരം രെജിസ്റ്റർ ചെയ്യുന്നതിന് ഒരു കക്ഷിയോടൊപ്പം ചുരുങ്ങിയത് നാലുപേരുണ്ടാകും.ഒരു ദിവസം മുപ്പതിലേറെ ആധാരം ഈ വിധത്തിൽ രെജിസ്ട്രേഷനുണ്ടാകും.ജില്ലാഎംപ്ലോയ്‌മെന്റ് കേന്ദ്രത്തിൽ എത്തുന്നഒരു കുട്ടിക്കൊപ്പം കൂട്ടായി വേറെയും കുട്ടികൾ സംഘത്തിലുണ്ടാകും.വിവിധ വകുപ്പിലെ ഓഫീസുകൾ ഒന്നിച്ചു നിലകൊള്ളുന്ന സിവിൽ സ്റ്റേഷനിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ജീവനക്കാർ നിരന്തരം സന്ദർശകരോട് പറയുന്നുണ്ടെങ്കിലും മിക്കവരും ഇതൊന്നും ചെവികൊള്ളുന്നില്ല.കേന്ദ്ര- സംസ്ഥാന സർക്കാർ സേവനങ്ങൾ ഓൺലൈനിലേക്ക് പൂർണമായും മാറ്റിയതോടെആവശ്യക്കാരുടെ സന്ദർശന എണ്ണത്തിൽ കുറവില്ല.ദിനംപ്രതി ഇരുന്നൂറ്റി അമ്പതോളം പേരാണ് വിവിധ ആവശ്യങ്ങൾക്കായി ഈ ജനസേവകേന്ദ്രം സന്ദർശിക്കുന്നത്.കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കുന്നതിലും തിരക്ക് കുറക്കുന്നതിനും സംവിധാനമില്ല.ചില കേന്ദ്രങ്ങളിൽഅപേക്ഷയും പരാതിയും സ്വീകരിക്കുന്നതിന് പ്രത്യേകം പെട്ടി സ്ഥാപിച്ചിട്ടുണ്ട്.ഇത് സമ്പർക്ക സാധ്യത ഇല്ലാതാക്കുന്ന നല്ലൊരു കാര്യമാണ്.സിവിൽ സ്റ്റേഷൻ കോംമ്പോണ്ടിലേഓഫീസുകൾക്ക് മുമ്പിൽ ഓരോ പോലീസുകാരുടെയും സേവനം ആവശ്യമാണ്.സിവിൽഡിഫൻസ് വളണ്ടിയറുംസാമൂഹ്യ പ്രവർത്തകനുമായ ഉണ്ണി വരദം ചില ജനസമ്പർക്ക കേന്ദ്രങ്ങളിൽ ടോക്കൺ സിസ്റ്റത്തിനായി നടത്തിയ ഫലപ്രദമായ ഇടപെടലുകൾ സിവിൽ സ്റ്റേഷൻ പോലുള്ള തിരക്ക്പിടിച്ച ഇടങ്ങളിൽ നടപ്പാക്കുന്നതാണ് ഉചിതം. ഓഫീസുകൾക്ക് മുൻപിൽകാത്തിരിക്കാൻഇടപാടുകാർക്കായിപ്രത്യേകം സംവിധാനങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ടെങ്കിലും ആരും ഇവിടെ ക്ഷമിച്ചു കാത്തിരിക്കാനും തയാറല്ല.സന്ദർശകതിരക്ക് കാരണം പലപ്പോഴും സിവിൽ സ്റ്റേഷനു മുമ്പിൽഗതാഗത തടസ്സവുമുണ്ടാകുന്നുണ്ട്.ഓഫീസുകൾക്ക് മുമ്പിലും പുറത്തും വാഹനങ്ങളിലുംസുരക്ഷമാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മിക്കയിടത്തും ആളുകളുടെ പെരുമാറ്റം. സന്ദർശകരെ നിയന്ത്രിക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുംകൂടുതൽ ശ്രദ്ധ നൽകിയില്ലെങ്കിൽഎല്ലാം കൈവിട്ടുപോകും എന്നതാണ് സ്ഥിതി.