മലമ്പുഴ:കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴ പാമ്പു വളർത്തൽ കേന്ദ്രത്തിനു മുന്നിൽ റോഡ് നടുവെ കുഴിച്ചീട്ട് മാസങ്ങൾ പലതു കഴിഞ്ഞെങ്കിലും റീ ടാർ ചെയ്ത് ശരിയാക്കാത്തതിനാൽ അപകടങ്ങൾ സ്ഥിരം പതിവാണെന്ന് നാട്ടുകാരും വിനോദസഞ്ചാരികളും ആരോപിക്കുന്നു.പരിസരത്ത് വെളിച്ചമില്ലാത്തതിനാൽ രാത്രി കളിൽ അപകട തീവ്രത കൂടുന്നതായും പറയപ്പെടുന്നു.റോഡ് വെട്ടിപൊളിക്കുമ്പോൾ അവ റീസെറ്റ് ചെയ്യാനുള്ള തുകയും കെട്ടിവെച്ചാണ് റോഡുകൾ വെട്ടിപൊളിക്കുന്നത്. എന്നാൽ ഡിപ്പോസിറ്റ് തുക ഉണ്ടായിട്ടും റോഡ് ശരിയാക്കാത്തത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്. റോഡപകടങ്ങൾ ഉണ്ടാകൂമ്പോൾ അധികൃതർ അനങ്ങാപ്പാറ നയം തുടരുകയാണെന്നും പരാധിയുണ്ട്.ഇതിനെതിരെ കർശന നടപടി മനുഷ്യാവകാശ കമ്മീഷൻ എടുക്കണമെന്നും പൊതു പ്രവർത്തകർ പറയൂ ന്നു.പല സ്ഥലങ്ങളിൽ നിന്നും വരുന്ന വിനോദ സഞ്ചാരികൾക്ക് ഒരു പക്ഷെ ഈ കുഴികണ്ടില്ലെന്നു വരാം.അത്തരക്കാർ ഒരു പക്ഷെ ഈ കുഴിയിൽ വീണ് അപകടം സംഭവിച്ചാൽ ടൂറിസം വകുപ്പും മലമ്പുഴ പഞ്ചായത്തും ബന്ധപ്പെട്ട വകുപ്പു് ഉദ്യോഗസ്ഥമേധാവികളും ഉത്തരവാദികളാവുമെന്നും വിനോദ സഞ്ചാരികളും നാട്ടുകാരും പറയുന്നു.