പോസ്റ്റോഫീസ് ധർണ്ണ നടത്തി.
പാലക്കാട്: കേന്ദ്ര സർക്കാരിൻ്റെകർഷകദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കേരള കർഷകസംഘം ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.
സി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡൻ്റ് ജോസ് മാത്യൂ അദ്ധ്യക്ഷനായി. എസ്. സഹദേവൻ, എം.സി.ബാലൻ എന്നിവർ പ്രസംഗിച്ചു.