പെട്രോൾ ഡീസൽ വില വർധനവിനെതിരെയും, ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും പ്രവാസി കോൺഗ്രസ് ഒറ്റപ്പാലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒറ്റപ്പാലം പെട്രോൾ പമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സത്യൻ പെരുമ്പറകോട് ഉദ്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ് ഒറ്റപ്പാലം നിയോജക മണ്ഡലം പ്രസിഡന്റ് പി. മുഹമ്മദ് നിസാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, മുൻ പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഹുസൈനാർ സ്വാഗതം പറഞ്ഞു. പ്രിയദർശനി കലാസാംസ്കാരിക വേദി സെക്രട്ടറി അജിത്ത് തോട്ടക്കര പങ്കെടുത്ത് സംസാരിച്ചു.ഐ. എൻ. ടി. യു. സി മണ്ഡലം പ്രസിഡന്റ് സലിം നന്ദി പറഞ്ഞു.