പാലക്കാട് ജില്ലാ കർഷക സംരക്ഷണസമിതിയുടെയും കിഫയുടെയും ആഭിമുഖ്യത്തിൽ നടത്തിയ മണ്ണാർക്കാട് ഡി.എഫ്.ഒ ഓഫീസ് മാർച്ച്.
പ്രകൃതി സംരക്ഷിക്കപ്പെടണം വനവും വന സമ്പത്തും നമ്മുടേതാണ് എല്ലാ നിയമങ്ങളും മാനവരാശിയുടെ തന്നെ സംരക്ഷണത്തിനുള്ളതാണ്.
പിറന്ന മണ്ണിൽ ജീവിക്കുവാനും ഉപജീവനത്തിനായി കൃഷി നടത്തുവാനും ഉള്ള അവകാശത്തെ ഒരു ഭരണകൂടത്തിനും എന്തിന്റെ പേരിലായാലും നിഷേധിക്കാനാവില്ല വനവും വനസമ്പത്തും സംരക്ഷിക്കപ്പെടണം
അതിന്റെ പേരിൽ ആരെയും കുടിയൊഴിപ്പിക്കാനാവില്ല.
അശാസ്ത്രീയമായ നിയമം അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം കേന്ദ്ര സർക്കാർ കരിനിയമം നടപ്പിലാക്കാൻ ശ്രമിച്ചാൽ ശക്തമായി എതിർക്കും.