Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഡെല്‍റ്റ പ്ലസ് : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും : മന്ത്രി വീണാ ജോര്‍ജ്

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഡെല്‍റ്റ പ്ലസ് : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും : മന്ത്രി വീണാ ജോര്‍ജ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ച പഞ്ചായത്തുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും : മന്ത്രി വീണാ ജോര്‍ജ്

ജില്ലയില്‍ ഡെല്‍റ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ച പറളി, പിരായിരി പഞ്ചായത്തുകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വൈറസ് സ്ഥിരീകരിച്ചതില്‍ ആശങ്കപ്പെടേണ്ടതില്ലെങ്കിലും ജാഗ്രത കൈവിടരുതെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഈ പഞ്ചായത്തുകളിലും സമീപ പഞ്ചായത്തുകളിലും കൂടുതല്‍ കോവിഡ് രോഗബാധിതരുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൂടുതല്‍ പേരില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുന്നുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഈ പഞ്ചായത്തുകളില്‍ വാക്‌സിനേഷന്‍ ഊര്‍ജിതമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. കൂടാതെ മലപ്പുറം, തൃശൂര്‍ അതിര്‍ത്തി പങ്കിടുന്നതും സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന ജില്ല എന്ന നിലയിലും പാലക്കാടിന് പരിഗണന നല്‍കുന്നമെന്നും മന്ത്രി അറിയിച്ചു.

മൂന്നാം തരംഗം നേരിടുന്നതിനുളള തയ്യാറെടുപ്പുകള്‍ ഊര്‍ജിതമാക്കും

ജില്ലയില്‍ മൂന്നാം തരംഗം നേരിടുന്നതിനുളള തയ്യാറെടുപ്പുകള്‍ ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വാക്‌സിനേഷന്‍ നടത്തുക എന്നതാണ് ഇതില്‍ പ്രധാനമായി ചെയ്യേണ്ടത്. നിലവില്‍ സംസ്ഥാനത്തിന് ആവശ്യമുള്ളത്ര വാക്‌സിന്‍ വരും ദിവസങ്ങളില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികളില്‍ കോവിഡ് ബാധക്കുള്ള സാധ്യത കണക്കിലെടുത്ത് പീഡിയാട്രിക് വാര്‍ഡുകളില്‍ പരമാവധി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ മന്ത്രി യോഗത്തില്‍ നല്‍കി. ജില്ലാ ആശുപത്രിയിലും വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു.

പാലക്കാട് ജില്ല നിലവില്‍ കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ചു വരികയാണ്. നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 മുതല്‍ 13 ശതമാനം വരെ കൂടിയും കുറഞ്ഞുമാണ് വരുന്നത്. അതിനാല്‍ മൂന്നാം തരംഗത്തിന് തയ്യാറെടുക്കുന്നതിന് ജില്ല സജ്ജമാവേണ്ടതുണ്ടെന്നും മന്ത്രി വിലയിരുത്തി.

ജില്ലയ്ക്ക് കൂടുതലായി ആവശ്യമുള്ള ഓക്‌സിജന്‍ ബെഡുകള്‍, വെന്റിലേറ്ററുകള്‍ മറ്റ് സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

ജില്ലയ്ക്ക് കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും

ജില്ലയില്‍ സ്വകാര്യ ആശുപത്രികള്‍ മുഖേന വാക്‌സിനേഷന്‍ എടുക്കാനാകാത്തത് ജില്ലയെ വാക്‌സിനേഷന്‍ പ്രക്രിയില്‍ പുറകിലാകാന്‍ ഇടയാക്കുമെന്ന് മന്ത്രി പറഞ്ഞു. വാക്‌സിന്‍ നേരിട്ട് ലഭ്യമാക്കാന്‍ മാത്രം പര്യാപ്തമായ സ്വകാര്യ ആശുപത്രികള്‍ ജില്ലയില്‍ ഇല്ലാത്തതും മറ്റ് ജില്ലകളിലെ ആശുപത്രികളുമായി സഹകരിച്ചോ ഗ്രൂപ്പുകളായോ വാക്‌സിന്‍ ലഭ്യമാക്കാന്‍ സ്വകാര്യ ആശുപത്രികള്‍ വിമുഖത കാണിക്കുന്നതുമാണ് ഇതിന് കാരണം.

നിലവില്‍ കൊച്ചിയില്‍ നിന്നും വാക്‌സിന്‍ സ്്‌റ്റോക്ക് എടുത്ത് ജില്ലയില്‍ എത്തിച്ച ശേഷം വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുന്നത് സമയനഷ്ടമുണ്ടാക്കുന്നതായും വാക്‌സിന്‍ ഉപഭോഗം മന്ദഗതിയിലാക്കുന്നതായും ഡി.എം.ഒ മന്ത്രിയെ അറിയിച്ചു. ഒരു ദിവസം 50,000 ഡോസ് വരെ കുത്തിവെപ്പ് എടുക്കുന്നതിന്് ജില്ല പര്യാപ്തമാണെന്നും ഡി എം ഒ അറിയിച്ചു.

കൂടാതെ പ്രവാസികള്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് സജ്ജമാക്കുന്നതിനും മറ്റു സംസ്ഥാനങ്ങളില്‍ പഠനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി വാക്‌സിനേഷന്‍ നടത്താനും മന്ത്രി നിര്‍ദേശിച്ചു. അട്ടപ്പാടി മേഖലയില്‍ 18-54, 45 ന് മുകളില്‍ പ്രായമുള്ളവരില്‍ 80 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയായിട്ടുണ്ട. കൂടാതെ കിടപ്പ് രോഗികള്‍ക്ക് വാക്‌സിനേഷന്‍ ആരംഭിച്ചിട്ടുണ്ട്.

ജില്ലാ ആശുപത്രിയെ നോണ്‍ കോവിഡ് ആശുപത്രി കൂടിയാക്കാനുള്ള ശ്രമം നടത്തും

നിലവില്‍ ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നതിനാല്‍ കോവിഡ് ബാധിതരല്ലാത്ത രോഗികളെ പരിഗണിച്ച് ജില്ലാ ആശുപത്രിയെ നോണ്‍ കോവിഡ് ആശുപത്രി കൂടിയാക്കാനുള്ള നടപടിയെടുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. നിലവില്‍ പി എച്ച് സികളിലും സി എച്ച് സികളിലും ഇതിനായി ചികിത്സാസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.

അതിര്‍ത്തിപ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രത

മറ്റ് സംസ്ഥാനങ്ങളുമായും തൃശൂര്‍, മലപ്പുറം ജില്ലകളുമായും അതിര്‍ത്തി പങ്കിടുന്ന ജില്ലയിലെ പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറവില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടതായി മന്ത്രി വീണാജോര്‍ജ് പറഞ്ഞു. ഈ പ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പരിശോധന വര്‍ദ്ധിപ്പിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ഷാഫി പറമ്പില്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ഡി.എം.ഒ ഡോ.കെ പി റീത്ത, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് , പാലക്കാട്

Previous Post

ചെർപ്പുളശേരിയിൽ വൻ എടിഎം തട്ടിപ്പ് മൂന്നു പ്രതികൾ അറസ്റ്റിൽ

Next Post

പൈപ്പുപൊട്ടി കുടിവെള്ളം പാഴാവുന്നു.

Palakkad News

Palakkad News

Next Post
പൈപ്പുപൊട്ടി കുടിവെള്ളം പാഴാവുന്നു.

പൈപ്പുപൊട്ടി കുടിവെള്ളം പാഴാവുന്നു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News