പാലക്കാട് ജില്ലയിലെ തദ്ദേശസ്ഥാപന പരിധിയില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ഇ-കിയോക്സ് സംവിധാനം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഭിന്നശേഷിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസ് വിജയിച്ചവരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരും 40 ശതമാനമോ അതില്‍ കൂടുതലോ അംഗപരിമിതി ഉള്ളവരായിരിക്കണം അപേക്ഷകര്‍. റോഡപകടങ്ങള്ക്കിരയായി ഭിന്നശേഷിക്കാരായവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്പര്യമുള്ളവര് അപേക്ഷ ഇ-മെയിലായി kl09.mvd@kerala.gov.in ല്‍ ജൂലൈ 31 നകം അയക്കണമെന്ന് റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷനര്‍ അറിയിച്ചു. ഫോണ്‍: 0491-2505741.