ഒറ്റപ്പാലം കോടതിക്ക് സമീപമുള്ള കെട്ടിടത്തിൽ കൊലപാതക ശ്രമക്കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ. ലക്കിടി മംഗലം സ്വദേശി രവീന്ദ്രനാഥ് (61) ആണ് മരിച്ചത്. സ്വത്ത് തർക്കത്തെ തുടർന്ന് ബന്ധുവിനെ ആക്രമിച്ച കേസിൽ പ്രതിയാണ് ഇയാൾ. ഇന്ന് കോടതിയിൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കാനിരിക്കെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.