ആയിഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ് കേരള സർക്കാർ ഇടപെടുക: – എൻ സി എച് ആർ ഒ
പാലക്കാട്.ലക്ഷദ്വീപിൽ പ്രഫുൽ പട്ടേൽ അഡ്മിനിസ്ട്രേറ്റർ അധികാരം ഏറ്റെടുത്തപ്പോൾ തുടങ്ങിയ പരിഷ്ക്കാരങ്ങൾക്കെതിരെ വിവിധ സമരങ്ങൾ നടന്നു വരികയാണ്. ഇതിനെ സംബന്ധിച്ച് നടന്ന ഒരു ചാനൽ ചർച്ചയിൽ ദ്വീപിനെ പ്രതിനിധീകരിച്ച് സംസാരിച്ചതിന്റെ പേരിൽ രാജ്യദ്രോഹം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തകയായ ഐഷ സുൽത്താനയ്ക്ക് വേണ്ടി കേരളം സർക്കാർ ഇടപെടണമെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി ആവശ്യപ്പെട്ടു. കോവിഡ് പ്രോട്ടോക്കോൾ തെറ്റിച്ചുകൊണ്ട് അഡ്മിനിസ്ട്രേറ്ററും കൂട്ടാളികളും നടത്തിയ പ്രവർത്തികൾ ദ്വീപിൽ രോഗ വ്യാപനത്തിന് ഇടയാക്കി. ഇത് ഒരു ‘ ബയോ വെപ്പൻ ‘ എന്ന നിലയിലാണ് ആയിഷ ചർച്ചയിൽ ഉന്നയിച്ചത്. എന്നാൽ ഇതിനെ ബിജെപി നേതാവ് സി അബ്ദുൽ ഖാദർ ഹാജി വളച്ചൊടിച് കവരത്തി പോലീസിൽ വ്യാജ പരാതികൊടുക്കുകയും പോലീസ് രാജ്യദ്രോഹം ചുമത്തിക്കൊണ്ട് കേസ് എടുക്കുകയും ചെയ്തു. ദൽഹി മുസ്ലിം വിരുദ്ധ കലാപത്തിലും ഭീമ കോരേഗാവ് കേസിലും പൊതു പ്രവർത്തകരെ രാജ്യദ്രോഹം ചുമത്തി വേട്ടയാടിയത് പോലെയാണ് ഇപ്പോൾ ലക്ഷദ്വീപിലും നടക്കുന്നത്. ആയതിനാൽ ആയിഷ സുൽത്താനയ്ക്ക് എതിരായി ചുമത്തിയ കേസ് അടിയന്തരമായി പിൻവലിക്കുവാൻ ദ്വീപ് ഭരണകൂടത്തോട് കേരള സർക്കാർ ആവശ്യപ്പെടണമെന്നു ദേശീയ മനുഷ്യാവകാശ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവൻകുട്ടി ജന. സെക്രട്ടറി ടി കെ അബ്ദുൽ സമദും പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.