ലക്ഷദ്വീപിലെ തുഗ്ലക്ക് ഭരണം അവസാനിപ്പിക്കുക. അഡ്മിനിസ്ടേറ്റ റെ തിരിച്ചു വിളിക്കുക. കേരള മുസ്ലീം കോൺഫറൻസ് തൊണ്ണൂറ്റി ഒമ്പത് ശതമാനം മുസ്ലീം ജനസംഖ്യയുള്ള ലക്ഷദ്വീപിൽ ജാതി – മത – രാഷ്ട്രീയ അജണ്ട നടപ്പാക്കി അധികാരം പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ജനാധിപത്യ-മത വിരുദ്ധ . മനുഷ്യത്വരഹിതമായ തുഗ്ലക്ക് ഭരണം അവസാനിപ്പിക്കണമെന്നും ലക്ഷദ്വീപ് ജനതയുടെ മേൽ അടിച്ചേൽപ്പിക്കുന്ന പരിഷ്ക്കാരങ്ങൾ പിൻവലിക്കണമെന്നും, അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണമെന്നും , ഇക്കാര്യത്തിൽ ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേരള മുസ്ലീം കോൺഫറൻസ്(മുസ്ലീം ഐക്യ വേദി) ജില്ലാ കമ്മിറ്റി കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു.
ടൂറിസത്തിന്റെ പേരിൽ ലക്ഷദ്വീപിൽ മദ്യവും ലഹരിവസ്തുക്കളും ഒഴുക്കുന്നതിന്നും, ബീഫ് നിരോധനവും, മുഖ്യ തൊഴിൽ മേഖലകളായ കന്നുകാലി വളർത്തലും, പാൽ ഉല്പാദനവും മത്സ്യബന്ധനവും ഇല്ലാതാക്കി ” മിൽമ ” പാൽ പൊടി ഇറക്കുമതി ചെയ്തും, മത്സ്യബന്ധനത്തിന്നു വേണ്ടി കടൽ തീരത്ത് കെട്ടിയുണ്ടാക്കിയ താൽക്കാലിക ഷെഡുകൾ അടിച്ചു തകർത്തും ബോട്ടുകൾ പിടിച്ചെടുത്തും, ഡയറി ഫാമുകൾ പൂട്ടിച്ചും നടത്തുന്ന ജനദ്രോഹ നടപടികൾ കണ്ടില്ലെന്ന് നടിക്കുന്നത് ഒരു ജനാധിപത്യ സർക്കാറിനും ഭൂഷണമല്ലെന്ന് യോഗം കുറ്റപ്പെടുത്തി. കേരള മുസ്ലീം കോൺഫറൻസ് ജന: കൺവീനർ എ.കെ. സുൽത്താൻ ഓൺലൈനിൽ വിളിച്ചു ചേർത്ത യോഗത്തിൽ അദ്ധ്യക്ഷം വഹിച്ചു. എം.അബ്ദുൾ ഗഫൂർ,.ടി ടി. ഹുസ്സൻ, എ.ജബ്ബാറലി ടി.കെ.മുഹമ്മദ് ബഷീർ, കെ.എ.അബ്ദുറബ്ബ്, സി.മുഹമ്മദ് ഷെറീഫ്, കെ.എം.സിദ്ദിഖ്, എം.എ.ലത്തീഫ്,
എസ്.എ.മുഹമ്മദ് യൂസഫ്, എം.സി.മുഹമ്മദലി, പി.അബൂബക്കർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.