മണ്ണാർക്കാട് DE ഓഫീസിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാർച്ച് നടത്തി
മണ്ണാർക്കാട്: പ്ലസ് വൺ സീറ്റ് കുറവു നികത്തുക വിദ്യാർത്ഥികളുടെ തുടർ പഠനം യാഥാർഥ്യമാക്കുക എന്ന് ആവശ്യപ്പെട്ടു കൊണ്ട് എസ്.ഡി.പി.ഐ മണ്ണാർക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് DE ഓഫീസിലേക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി
മാർച്ച് എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് സഹീർ ചാലിപ്രം ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ വിദ്യാർത്ഥികളുടെ തുടർ പഠനത്തിന് സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് പറയുന്ന ഇടതുപക്ഷ സർക്കാർ കെ റയിൽ പദ്ധതിക്ക് 3700 കോടി രൂപ കടമെടുത്ത് അനവദിക്കന്നത് കേരള ജനതയോടും ,വിദ്യാർത്ഥികളോടും കാണിക്കുന്ന വെല്ലുവിളിയാണന്ന് ജില്ലാ പ്രസിഡണ്ട് ഷെഹീർ ചാലിപ്രം പറഞ്ഞു
എസ്ഡിപിഐ മണ്ണാർക്കാട് മേഖല സെക്രട്ടറി സെക്രട്ടറി കുഞ്ഞഹമ്മദ് ഉണ്യാൽ സ്വാഗതവും, മേഖല പ്രസിഡണ്ട് സമീർ ചോമേരി അധ്യക്ഷതയും വഹിച്ചു
എസ്ഡിപിഐ മണ്ണാർക്കാട് മുൻസിപ്പൽ പ്രസിഡന്റ് മൻസൂർ മണ്ണാർക്കാട് നന്ദി പറഞ്ഞു.