ഡിസിസി പല വാര്‍ഡുകളിലും പണം വാങ്ങി സീറ്റ് കച്ചവടം നടത്തി’: ആരോപണവുമായി മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി
മഹിളാ കോണ്‍ഗ്രസ് നേതാവിൻ്റെ ആരോപണം. പാലക്കാട് ഡിസിസിക്കെതിരെയാണ് മഹിള കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയത്.
പിരായിരിയിലെ മുൻ കൗണ്‍സിലറും മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പ്രീജാ സുരേഷിൻ്റെതാണ് ആരോപണം.
പിരായിരി പഞ്ചായത്തിലെ കൊടുന്തിരപ്പുള്ളി വാർഡില്‍ സീറ്റ് നല്‍കാമെന്ന് തനിക്ക് ഉറപ്പ് നല്കി. എന്നാല്‍ പണം വാങ്ങി ഡിസിസി നേതൃത്വം മറ്റൊരാള്‍ക്ക് സീറ്റ് നല്‍കിയെന്ന് ശ്രീജ സുരേഷ് ആരോപിച്ചു.









