ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയായി പലരേയും ആവശ്യപ്പെട്ടുള്ള കത്ത് പോയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന കത്തില്‍ ആധികാരികതയില്ലെന്നും ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ.
ഡിസിസി ആവശ്യപ്പെട്ട ലിസ്റ്റില്‍ വി ടി ബല്‍റാമും കെ മുരളീധരനുമൊക്കെയുണ്ട്. ഇപ്പോള്‍ ഒറ്റക്കെട്ടായാണ് എല്ലാവരും മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കത്ത് പുറത്തുവന്നതുകൊണ്ട് പ്രത്യേകിച്ച് ഒന്നുമില്ല. നാഥനില്ലാത്ത കത്ത് അവഗണിക്കേണ്ടതാണ്. ആർക്ക് വേണമെങ്കിലും കത്ത് തയ്യാറാക്കാമല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു