പാലക്കാട്: ഡി.സി.സി.പ്രസിഡന്റ് എ.തങ്കപ്പൻ പ്രിയദർശിനി ബുക്ക് സെന്ററും സായാഹ്നം പത്രം ഓഫീസും സന്ദർശിച്ചു.സായാഹ്നം മീഡിയയുടെ പ്രവർത്തനങ്ങൾ അറിയാനും പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ സംസ്ഥാനത്തെ മൂന്നു പ്രദർശന സ്റ്റാളുകളിൽ ഒന്നായ ഒലവക്കോട് ഫാമിലി കോർട്ട് ബിൽഡിങ്ങിലെ പ്രിയദർശിനി ബുക്ക് സെന്ററിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനുമുള്ള സൗഹൃദ സന്ദർശനമായിരുന്നു.
മാധ്യമരംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്.
ഓൺലൈൻ സംവിധാനങ്ങൾ സജീവമാക്കുകയും വിശ്വാസ്യത കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതിൽ ധാർമിക ഉത്തരവാദിത്തം നിറവേറ്റാൻ അസീസ് മാസ്റ്ററുടെ മേൽനോട്ടത്തിലുള്ള ഈ മാധ്യമ സ്ഥാപനത്തിനു കഴിഞ്ഞതായി
ഡി.സി.സി.പ്രസിഡന്റ്
പറഞ്ഞു.
‘ചരിത്രത്തിൽ ജീവിക്കുന്ന ഗാന്ധിജി’ എന്ന തന്റെ പുസ്തകം
അസീസ് മാസ്റ്റർ
ഡി.സി.സി പ്രസിഡന്റിന് നൽകി.
ഡി.സി.സി.വൈസ്പ്രസിഡന്റ് അഡ്വ.സുമേഷ്, അഡ്വ.പത്മകുമാർ, മോഹൻകുമാർ, വത്സൻ,രാധ ശിവദാസ്,കെ.വി. ലാൽ,പ്രദീപ്,അരവി ആലങ്കോട്,വി. എം. ബഷീർ,വിജയൻ താണാവ്, ഉമർഫാറൂഖ് തുടങ്ങിയവർ
സൗഹൃദസന്ദർശന പരിപാടിയിൽ പങ്കെടുത്തു










