പാലക്കാട്: പത്താം ക്ലാസ് പാസായ ശേഷം ഉപരിപഠനത്തിനായി പ്ലസ് വൺ സീറ്റിനായി വിദ്യാർത്ഥികൾ നെട്ടോട്ടത്തിലാണെന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയവർക്കു പോലും ഇപ്പോഴും പാലക്കാട് ജില്ലയിൽ പ്ലസ് വണ്ണിന് പ്രവേശനം ലഭിച്ചിട്ടില്ലെന്നും സർക്കാർ അടിയന്തരമായി സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്ലസ് വണ്ണിന് സീറ്റുകൾ വർദ്ധിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ. അയിലൂർ മൺഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുമോദന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എസ്.എം. ഷാജഹാൻ അദ്ധ്യക്ഷനായി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.ജി. എൽദോ, എം. പത്മഗിരീശൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി. ഗോപാലകൃഷ്ണൻ, പ്രദീപ് നെൻമാറ, വി.പി. രാജു, എസ്. കാസിം, എ. സുന്ദരൻ, എം.ജെ. ആന്റണി, മേരി ജോർജ്, സോബി ബെന്നി, എ. ശിവപ്രസാദ്, ശശീന്ദ്രൻ, പി.എം. ജോർജ്ജ്, കെ. പ്രഭുകുമാർ, എന്നിവർ പ്രസംഗിച്ചു.