പാലക്കാട്:ഒക്ടോബർ 9 ലോകതപാൽ ദിനമായി ആചരിക്കുമ്പോൾ തന്നെ ഇന്ത്യ രാജ്യത്തിനു പറയാനുള്ളത്254 വർഷത്തെ ചlരിത്രമാണ് ‘ അഞ്ചലോട്ടക്കാരനിൽ നിന്നും ആധുനികതയുടെ ഏണി പടികൾ കയറുമ്പോഴും ഇന്ത്യൻ പോസ്റ്റൽ സർവ്വീസ് വാർത്താവിനിമയ രംഗത്തെ നാഡീ സ്പന്ദനമാണ് ‘ 1766 ലാണ് ഇന്ത്യൻ പോസ്റ്റൽ സർവ്വീസ് നിലവിൽ വരുന്നത് ‘ആശയ വിനിമയത്തിൻ്റെ അനന്ത സാധ്യതയിലേക്കുള്ള കവാടം തുറന്നത് ഏതൊരു നൂതന പദ്ധതിക്കും തുടക്കം കുറിച്ച ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ കാലത്തു തന്നെയായിരുന്നു’ അഞ്ചലോട്ടക്കാരനിൽ നിന്നും പോസ്റ്റ്മാൻ്റെ പരിവേഷത്തിലേക്ക് മാറാൻ കാലമെടുത്തെങ്കിലും 1774 ൽ കോൽക്കത്തയിൽ ജനറൽ പോസ്റ്റ് ഓഫീസ് ആരംഭിച്ചതായിരുന്നു ആദ്യത്തെപരിഷ്കാരം ഇതോടൊപ്പം തന്നെ ഇന്നത്തെ പാകിസ്ഥാനായ സിന്ധ് പ്രവിശ്യയിൽ നിന്ന് സ്റ്റാപ് സംവിധാനവും നിലവിൽ വന്നു ‘1947 നവ ബർ 21നാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സ്റ്റാമ്പിൻ്റെ പ്രകാശനം ‘ഇന്ത്യൻ പതാകയിൽ ജയ്ഹിന്ദ് ആലേഖനം ചെയ്തതായിരുന്നു ആദ്യത്തെ സ്റ്റാമ്പ് ‘കത്തിടപാടുകളും പണമിണപാടുകളും ഇലട്രോണിക് സംവിധാനത്തിലേക്ക് മാറിയെങ്കിലും ബാങ്കിങ്ങ് ,ഇൻഷ്വറൻസ്, വിദേശ സ്വദേശകറൻസി കൈമാറ്റം,ATM ,സ്പീഡ് പോസ്റ്റ് തുടങ്ങിയ സേവനങ്ങൾ നൽകുന്ന ഇന്ത്യൻ പോസ്റ്റൽ സർവ്വീസിന് ഇന്നും ജനഹൃദയങ്ങളിലിടമുണ്ട്’ എന്നാൽ രാജ്യം തുടരുന്ന സാമ്പത്തിക നയവും ഓഹരി വിൽപ്പനയും ഡെമോക്ലസിൻ്റെ വാളുപോലെ ഇന്ത്യൻ പോസ്റ്റൽ സർവ്വീസിനെയും പിൻന്തുടരുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം