പാലക്കാട് : സച്ചാർ , പാലോളി കമ്മിറ്റി റിപ്പോർട്ടുകൾ പൂർണമായും നടപ്പിലാക്കുക എന്നാവശ്യപ്പെട്ട് എസ്.ഐ. ഒ സോളിഡാരിറ്റി പാലക്കാട് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് ധർണ നടത്തി. ‘ സച്ചാർ, പാലോളി ; മുസ്ലിം സമുദായത്തെ വഞ്ചിച്ച പിണറായി സർക്കാരിനെ ജനകീയ വിചാരണ ചെയ്യുന്നു എന്ന തലക്കെട്ടിൽ നടത്തിയ ധർണ സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ഡോ. അലിഫ് ഷുക്കൂർ ഉദ്ഘാടനം ചെയ്തു.
എസ്.ഐ. ഒ സംസ്ഥാന സമിതിയംഗം അമീൻ മമ്പാട് മുഖ്യപ്രഭാഷണം നടത്തി. പരിപാടിയിൽ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ബിലാൽ മുഹമ്മദ് , ഐ.എസ്.എം ജില്ലാ വൈസ് പ്രസിഡന്റ് നസീർ കളിക്കാട് , എസ്.കെ.എസ്.എസ്. എഫ് ജില്ലാ സെക്രട്ടറി അസ്കർ , വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അബൂഫൈസൽ , ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് റഷാദ് പുതുനഗരം , കേരള മുസ്ലിം കോൺഫറൻസ് ജനറൽ കൺവീനർ എം.കെ സുൽത്താൻ , മനുഷ്യാവകാശ പ്രവർത്തകർ വിളയോടി ശിവൻകുട്ടി , വിവരാവകാശ പ്രവർത്തകൻ നിജാം മുതലമട തുടങ്ങിയവർ സംസാരിച്ചു. സോളിഡാരിറ്റി ജില്ലാ വൈസ്പ്രസിഡന്റ് ശാക്കിർ അഹ്മദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ എസ്. ഐ. ഒ ജില്ലാ പ്രസിഡന്റ് നബീൽ ഇസ്ഹാഖ് സ്വാഗതവും , ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമിതിയഗം ലുഖ്മാൻ ആലത്തൂർ സമാപനവും നടത്തി.
സഫീർ ആലത്തൂർ, റിയാസ് മേലേടത്ത്, നൗഷാദ് ആലവി, റഫീഖ് പുതുപള്ളി തെരുവ്, അഫ്‌സൽ പുതുപ്പള്ളിതെരുവ് എന്നിവർ നേതൃത്വം നൽകി











