വാളയാര്‍ ഡാമില്‍ കുളിക്കാൻ ഇറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
പാലക്കാട്: വാളയാർ ഡാമില്‍ കുളിക്കാൻ ഇറങ്ങിയ കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു. തിരുപ്പൂർ ഗംഗ നഗർ സ്വദേശി ഇളങ്കോ (18) ആണ് മരിച്ചത്.കോയമ്പത്തൂരിലെ സ്വകാര്യ പോളിടെക്നിക് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു ഇളങ്കോ. ഇന്ന് രാവിലെ 11 മണിയോടെ കുളിക്കാനിറങ്ങിയപ്പോള്‍ ഡാമില്‍ അകപ്പെടുകയായിരുന്നു.









