മലമ്ബുഴ ഡാമിൽ നീരൊഴുക്ക് വർദ്ധിക്കുന്നതിനാൽ നാളെ സ്പിൽവേ ഷട്ടറുകൾ തുറക്കാൻ സാധ്യത.
നിലവിൽ ഡാമിലെ ജലനിരപ്പ് 110.60 മീറ്റർ.
: മലമ്ബുഴ ഡാമിൽ ജൂൺ 1 മുതൽ 30 വരെ റൂൾ കർവ് പ്രകാരം നിലനിർത്തേണ്ട ജലനിരപ്പ് 110.49 മീറ്റർ ആണ്.
കൽപ്പാത്തി പുഴയുടെയും ഭാരത പുഴയുടെയും തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം
വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഡാമിലേക്കുള്ള നീരോഴുക്ക് വർദ്ധിക്കുന്നതിനാൽ റൂൾ കർവിൽ ജലനിരപ്പ് നിർത്തുന്നതിനായി മലമ്ബുഴ ഡാമിൻ്റെ സ്പിൽ വേ ഷട്ടറുകൾ നാളെ തുറക്കാൻ സാധ്യത ഉണ്ട്.
അതിനാൽ കൽപ്പാത്തി പുഴയുടെയും ഭാരതപുഴയുടെയും തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്ന് മലമ്ബുഴ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു









