കൊല്ലങ്കോട് :മീൻ മോഷണത്തിന് മീൻ
കര അണക്കെട്ടിലെത്തിയ ശേഷം കാണാതായ ആദിവാസി യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.ഗോവിന്ദാപുരം അം
ബേത്ത്കർ കോളനി പഴനിസ്വാമിയുടെ മകൻ ശിവരാജ് 30 ആണ് മരണപ്പെട്ടത്.
ഞായറാഴ്ച്ച പുലർച്ചെയാണ് മരണപ്പെട്ട ശിവരാജും ബന്ധുവായ ദിലിപും ഒന്നിച്ചാ
ണ് മിൻകര അണക്കെട്ടിൽ മീൻ പിടി
ക്കാൻ ചെന്നത്. പുലർച്ചെ ഫിഷറീസ് വകുപ്പിൻ്റെ കീഴിലുള്ള മത്സ്യതൊഴിലാളി
കൾ പ രി ശലിൽ മീൻ പിടിക്കാൻ എത്തി
യിരുന്നു. ഇവരെ കണ്ടതിനെ തുടർന്ന് ഇരുവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചതാ
യാ ണ് ദിലിപ് കൊല്ലങ്കോട്പൊലിസിനു മൊഴി നൽകിയത്.ദിലീപ് കുറ്റിക്കാട്ടിൽ ഒളിച്ച തായും ശിവരാജിനെ പിന്നീട് ഏറെ നേര
മായും കാണാൻ കഴിഞ്ഞില്ലെന്നും അറിയിച്ചിരുന്നു.ഇതിൻ്റെ അടിസ്ഥാന ത്തിൽ കൊല്ലങ്കോട് അഗ്നി -രക്ഷ നിലയം സേനാംഗങ്ങൾ ഞായറാഴ്ച വൈകുന്നേ
രം വരെ തിരച്ചിൽ നടത്തായിട്ടും അണ ക്കെട്ടിൽ മൃതദേഹം കണ്ടെത്തിയില്ല. കഴിഞദിവസം കാലത്താണ് സമീപവാസികൾ
മൃതദേഹം പൊങ്ങി കിടക്കുന്നതു കണ്ട് പോലിസിനെ അറിയിച്ചത്.. സ്ഥലത്തെ ത്തിയ പോലീസ് മൃതദേഹം പോസ്റ്റ്മോർ
ട്ടത്തിനു കൊണ്ടു പോവുന്നത് തടഞ്ഞു. ശിവരാജിൻ്റെ മൃതദേഹത്തിൽ പരിക്കു
കളുണ്ടെന്നും മരണത്തിൽ ദുരൂഹതയു
ണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു .പോ
സ്റ്റുമോർട്ടം നടത്തിയാൽ വിവരങ്ങൾ അറിയാമെന്ന് ഇതിൻ്റെ അടിസ്ഥാനത്തി
ൽ തുടർനടപടികൾ ഉണ്ടാവുമെന്നും നാട്ടുകാരെ സംസാരിച്ചനുനയിച്ചാണ് മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിമോർച്ചറിയിലെത്തിച്ചിരിക്കു
ന്നത്. കോവിഡ് പരിശോധന ഫലം ലഭിച്ച ശേഷം ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നടത്തുമെന്ന് പോലിസ് അറിയിച്ചു.സ്വഭാവിക മരണ ത്തിന് പോലിസ് കേസ്സെടുത്തു .