കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പ് 92.80m ആയി ഉയർന്നിരിക്കുന്നു. അതിനാൽ ജലനിരപ്പ് 92.9 5m എന്ന അളവിൽ എത്തിക്കഴിഞ്ഞാൽ ഡാം തുറന്ന് പുഴയിലേക്ക് ജലമൊഴുകി വിടുന്നതാണെന്ന് അറിയിപ്പ്. ഇന്ന് ഉച്ചകഴിഞ്ഞ് തന്നെ ഡാം തുറക്കേണ്ടി വരുമെന്നാണ് ലഭിക്കുന്ന സൂചന. കാഞ്ഞിരപുഴ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കുക.