വിട്ടു.മംഗലംഡാം: കൃഷിപണികൾക്കായി മംഗലംഡാമിൽ നിന്നും കനാലുകളിലേക്ക് വെള്ളം തുറന്നു.പത്ത് സെൻ്റിമീറ്ററിലാണ് കനാൽ ഷട്ടർ തുറന്നിട്ടുള്ളത്. ഞാറ്റടി ഒരുക്കാൻ വെള്ളമില്ലെന്ന കർഷകരുടെ ആവശ്യം പരിഗണിച്ചാണ് കനാലിലേക്ക് വെള്ളം വിട്ടിട്ടുള്ളത്.കഴിഞ്ഞ ഒരാഴ്ചയായി കാര്യമായ മഴയില്ലാത്തതിനാൽ പാടങ്ങളിൽ വെള്ളമില്ലാത്ത സ്ഥിതിയാണ്. ഡാമിൻ്റെ ഇടത് – വലത് കനാലുകൾ പൊന്ത കാടായി കിടക്കുന്നതിനാൽ ഡാമിൽ നിന്നും വെള്ളം വിട്ടാലും അത് അധികദൂരമൊന്നും ഒഴുകില്ല. സമീപത്തെ പാടശേഖരങ്ങൾക്ക് മാത്രമെ പ്രയോജനപ്പെടു. കനാലുകളുടെ വാലറ്റങ്ങളിലേക്കൊന്നും വെള്ളം എത്തില്ല.
ചിത്രം
മംഗലം ഡാമിൽ നിന്നും ഇന്നലെ കനാലിലേക്ക് വെള്ളം വിട്ടപ്പോൾ










