കേരളാ ദലിതു ഫോറം അലനല്ലൂർ പഞ്ചായത്തു കമ്മറ്റിയുടെ നേതൃത്വത്തിൽ
പ്രതിഷേധ സംഗമവും പ്രതിഷേധ ജ്വാലയും നടത്തി
കട്ടപ്പന നരിയം പാറയിൽ പീഡനത്തെ തുടർന്ന് തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ദലിത് പെൺക്കുട്ടി മരിചതിൽ ജൂഡീഷൽ അന്വോഷണം ആവശ്യപെട്ടു കൊണ്ട് കേരളാ ദലിത് ഫോറം പ്രതിഷേധജ്വാലയും
പ്രതിഷേധ സംഘവും നടത്തി
കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ പ്രതിഷേധ ജ്വാലയിൽ അലനല്ലൂർ പഞ്ചായത്ത് മാളിക്കുന്ന് യൂണിറ്റിൽ
മണ്ണാർക്കാട് താലൂക്ക് പ്രസിഡൻ്റ് എൻ സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു
വാളയാർ മോഡൽ പ്രതികൾക്ക് രക്ഷപെടാനുള്ള പഴുതുകൾ
ഇടുക്കി നരിയംപറ്റ പീഡനത്തിലും ഉണ്ടാകാനിടയായ സാഹചര്യം
പീഡനത്തിനിരയായ പെൺകുട്ടികൾ ആത്മഹത്യ ചെയുന്നതിലൂടെ വലിയൊരളവിൽ തെളിവുകൾ നശിപ്പിക്കപെടുകയാണെന്നും
പീഡനത്തിനിരയായ പെൺകുട്ടികളുടെ കുടുബങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നും
കൃത്യത്തിൽ ജുഡീഷ്യൽ അന്യോഷണം നടത്തി പ്രതികൾക്ക് നിയമം അനുശാസിക്കുന്ന മാതൃകാ പരമായ പരമാവധി ശിക്ഷ ഉറപ്പ് വരുത്തണമെന്നും
പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്തു കൊണ്ട്
കേരളാ ദലിത് ഫോറം ജില്ലാ വൈസ് പ്രസിഡൻ്റ് എൻ ഹരികൃഷ്ണൻ ആവശ്യപെട്ടു
കേരളാ ദലിതു ഫോറം പഞ്ചായത്തു പ്രസിഡൻ്റ് മണികണ്ഠൻ കരുവാത്ത് മാളിക്കുന്ന് യൂണിറ്റ് പ്രസിഡൻ്റ് മോഹൻദാസ് വട്ടതോടി
പടിക്ക പാടം യൂണിറ്റ് ബാബു കരിമ്പനക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു