വടക്കഞ്ചേരി ഭർതൃവീട്ടിൽ യുവതി പൊള്ളലേറ്റ് മരിച്ചിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണം എവിടെയുമെത്താത്തതിൽ ഭാരതിയ നാഷണൽ ജനതാദൾ പ്രതിഷേധിച്ചു. പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബന്ധപ്പെട്ട വരുമായെത്തിയാണ് പാർട്ടി പ്രതികരിച്ചത്.
ഭർത്താവിെൻറ പീഡനം മൂലമാണ് ശ്രുതി മരിച്ചതെന്ന് ബന്ധുക്കൾ മൊഴി നൽകിയിരുന്നു. എന്നാൽ, മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ശ്രുതി ഡോക്ടർമാർക്ക് കൊടുത്ത മൊഴിയിൽ അബദ്ധത്തിൽ പൊള്ളലേറ്റതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.