“മാറിടത്തിന്റെ വലിപ്പം ചോദിച്ച ശേഷം അശ്ലീല വീഡിയോ അയക്കും.. പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കും.. ; യുവാവ് അറസ്റ്റിൽ”
“സമൂഹ മാധ്യമങ്ങളിലൂടെ പെൺകുട്ടികൾക്ക് അശ്ലീല വീഡിയോ അയച്ച് കൊടുക്കുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചെറുപ്പുളശ്ശേരി സ്വദേശി സൈനുദ്ധീൻ കുട്ടിയാണ് അറസ്റ്റിലായത്.
സമൂഹ മാധ്യമം വഴി പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് മാറിടത്തിന്റെ വലിപ്പവും മറ്റും ചോദിച്ച് അശ്ലീല സന്ദേശങ്ങൾ അയക്കുകയാണ് ഇയാളുടെ പതിവ് രീതി. കൂടാതെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഇയാൾ പെൺകുട്ടികൾക്ക് അയച്ചിരുന്നതായും കരുനാഗപള്ളി സ്വദേശിനി നൽകിയ പരാതിയിൽ പറയുന്നു.
കരുനാഗപ്പള്ളി സ്വദേശിനിയായ പെൺകുട്ടി ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണ് ” നടപടി