പോലീസിനെ കണ്ട് ഭയന്നോടിയ 16കാരൻ ആത്മഹത്യ ചെയ്ത നിലയിൽ
പാലക്കാട്: പൊലീസിനെ കണ്ട് ഭയന്നോടിയ 16കാരൻ ആത്മഹത്യ ചെയ്തു. പാലക്കാട് ചിറക്കാട് കുമാറിന്റെ മകൻ ആകാശിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞദിവസം രാത്രി ബൈക്കിൽ കറങ്ങിയ ആകാശിനെയും സുഹൃത്തുക്കളെയും പൊലീസ് പിടികൂടിയിരുന്നു. ഈ സമയം ആകാശ് ഓടിരക്ഷപ്പെടുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആകാശിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ വീട്ടിൽ ബന്ധുക്കളാരും ഉണ്ടായിരുന്നില്ല. കുട്ടികൾ ബൈക്ക് മോഷ്ടിച്ചശേഷം കറങ്ങി നടക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.