തച്ചമ്പാറ: പിതാവ് മകനെ കൊലപ്പെടുത്തി.
പുതുക്കാട് ഇഞ്ചകവലയില താമസിക്കുന്ന
കടുവാക്കുഴി ജോസിന്റെ മകന്‍ ജിബിൻ (ഉണ്ണി കൊച്ച് 29) ആണ് മരണപ്പെട്ടത്. രാത്രി 12 നും 2 നും ഇടയ്ക്കുള്ള സമയത്താണ് കൊലപാതകം നടന്നത്. മദ്യപിച്ച് നടന്ന വഴക്കാണെന്ന് കരുതുന്നു.
സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഇവരുടെ ഭാര്യമാർ അവരുടെ വീടുകളിൽ ആയിരുന്നു. കല്ലടിക്കോട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു.










