പാലക്കാട്.
പിരായിരി അംഗൻവാടി ഹെൽപറായ ദലിത് യുവതിയെ വീട്ടിലേക്കുള്ള വഴിയിൽ പീഡിപ്പിക്കാൻ ശ്രമിക്കുകയും എതിർത്തപ്പോൾ ദേഹോപദ്രവമേൽപിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പിരായിരി ചേങ്ങോട് സ്വദേശി സുബിനെയാണ് (30) തിങ്കളാഴ്ച പാലക്കാട് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയെ പാലക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പരിക്കേറ്റ യുവതിയെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രതിയെ കൃത്യമായി തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാൻ വൈകുന്നതിനെതിരെ ദലിത് സംഘടനകൾ പ്രതിഷേധിച്ചിരുന്നു.










