കൊഴിഞ്ഞാമ്പാറ: കിഴക്കൻമേഖലയിൽ വ്യാപകമായി കള്ളനോട്ട് പ്രചരിക്കുന്നു. തമിഴ്നാടിനോട് അതിർത്തിപങ്കിടുന്ന എരുത്തേമ്പതി, വടകരപ്പതി, കൊഴിഞ്ഞാമ്പാറ മേഖലകളിലാണ് വ്യാപകമായി 500, 200 രൂപകളുടെ കള്ളനോട്ടുകൾ പ്രചരിക്കുന്നത്.
തമിഴ്നാട് കേന്ദ്രീകരിച്ച് നടത്തുന്ന സംഘമാണ് ഇവിടെ വ്യാജനോട്ട് വിതരണംനടത്തുന്നത്. ചീട്ടുകളി, കോഴികൊത്ത്, അനധികൃത മദ്യവില്പന സംഘങ്ങളും ചെറുകിട കച്ചവടസ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് വ്യാപകമായി ഇവ കൈമാറുന്നതെന്ന നിഗമനത്തിലാണ് പോലീസ്.
കാഴ്ചയിൽ യഥാർഥ നോട്ടുകളെ വെല്ലുന്നവയാണെങ്കിലും താരതമ്യേന കട്ടികുറഞ്ഞ നോട്ടുകളാണ് ഇവയെന്നും കൊഴിഞ്ഞാമ്പാറ സി.ഐ. പി. അജിത്കുമാർ പറഞ്ഞു.