മണ്ണാർക്കാട്: മണ്ണാർക്കാട്ട് 25 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശികളായ മൂന്ന് പേരെ പിടികൂടി. എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡ് പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ വിയ്യക്കുറുശ്ശിയിൽ വെച്ചാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് ചൊവ്വാഴ്ച രാത്രി പിടികൂടിയത്.
സംഭവത്തിൽ മലപ്പുറം കാളികാവ് സ്വദേശികളായ റിനീഷ് (29), ഫർഷാദ് (28), ഫെബിൻ (30) എന്നിവരാണ് പിടിയിലായത്. ആന്ധ്രയിൽനിന്ന് കാളികാവിലേക്ക് കൊണ്ടുവന്നതാണ് കഞ്ചാവ്.
കാറിൻറ ഗിയർ ബോക്സിനടിയിലെ രഹസ്യ അറയിലും സ്റ്റെപ്പിനി ടയറിനുള്ളിലും ബോണറ്റിനുള്ളിലും സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.