പാലക്കാട് : പാലക്കാട് ടൗണിൽ സാധനങ്ങൾ വാങ്ങി തിരിച്ചു പോവുകയായിരുന്ന യുവാവിനെ ബൈക്കിലെത്തിയ ഇരുവർ സംഘം ആക്രമിച്ച് നാലു പവൻ സ്വർണ്ണമാലയും മൊബൈൽ ഫോണും കവർച്ച ചെയ്ത സംഭവത്തിൽ രണ്ട് പേരെ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റു ചെയ്തു.
പാലക്കാട്, ജയമാതാ കോളേജിനു സമീപം താമസിക്കുന്ന അൻസാർ (25), പാലക്കാട് തോട്ടിങ്ങൽ സ്വദ്ദേശി ഹഫിൻ (25) എന്നിവരാണ് പിടിയിലായത്. ജനുവരി 31 രാത്രി 9.30 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാലക്കാട് മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി ബൈക്കിൽ മടങ്ങുകയായിരുന്ന പല്ലശ്ശന സ്വദേശി റിജുവിനെയാണ് തോട്ടിങ്ങൽ വെച്ച് ബൈക്കിലെത്തിയ പ്രതികൾ ഇടിച്ചു വീഴ്ത്തി കവർച്ച നടത്തിയത്. ശേഷം രക്ഷപ്പെട്ട പ്രതികളെ പോലീസ് അതിവിദഗ്ദമായി മണിക്കൂറുകൾക്കകം കണ്ടെത്തുകയായിരുന്നു. മോഷണമുതലുകൾ പ്രതികളുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.