മംഗലംഡാം ∙ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാന്തളം സ്വദേശി സുഭാഷാണ് (24) പിടിയിലായത്. വ്യാഴാഴ്ച രാത്രിയാണു സംഭവം. വീട്ടമ്മ തനിച്ചായ സമയം വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്നാണു പരാതി. ബഹളംകേട്ട് അയൽവാസികൾ മംഗലംഡാം പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോൾ ഇയാൾ രക്ഷപ്പെട്ടു. ഇന്നലെ മംഗലംഡാം പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി.