എരുത്തേമ്പതി∙ വഴക്കിനിടെ അബദ്ധത്തിൽ കറിക്കത്തി കുത്തിക്കയറി ഗൃഹനാഥൻ മരിച്ച സംഭവത്തിൽ പ്രതിയായ മകളെ റിമാൻഡ് ചെയ്തു. ആർവിപി പുതൂർ മുത്തുകൗണ്ടർകളം എസ്.കാളിയപ്പൻ (57) മരിച്ച സംഭവത്തിലാണ് മൂത്ത മകൾ മാലതി (23) യെ പാലക്കാട് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തത്. ചൊവ്വാഴ്ച രാത്രി ഉണ്ടായ വഴക്കിന്റെ തുടർച്ചയായി ബുധനാഴ്ച രാവിലെ പച്ചക്കറി മുറിക്കുകയായിരുന്ന മാലതിയുടെ കഴുത്തിൽ കാളിയപ്പൻ പിടിച്ചു ഞെരിക്കുകയായിരുന്നു.
തുടർന്നുണ്ടായ പിടിവലിക്കിടെയാണ് മാലതിയുടെ കയ്യിലുണ്ടായിരുന്ന കറിക്കത്തി കുത്തിക്കയറി കാളിയപ്പൻ മരിച്ചത്. സംഭവത്തിനു ശേഷം ഭാര്യയെയും മക്കളെയും സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെയാണ് മാലതി ഇക്കാര്യം പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ ഫൊറൻസിക് വിദഗ്ധ പി.പി.സൗഫീനയുടെ നേതൃത്വത്തിൽ സംഭവ സ്ഥലത്ത് പരിശോധന നടത്തി.
തുടർന്ന് സിഐ പി.അജിത്കുമാറിന്റെ നേതൃത്വത്തിൽ മാലതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കാളിയപ്പന്റെ മൃതദേഹം കോവിഡ് പരിശോധനയ്ക്കും പോസ്റ്റുമോർട്ടത്തിനും ശേഷം സംസ്കരിച്ചു.
ഡിവൈഎസ്പി പി.ശശികുമാറിന്റെ നേതൃത്വത്തിൽ സിഐ പി.അജിത്കുമാർ, എസ്ഐ എസ്.അൻഷാദ്, എഎസ്ഐമാരായ പി.എ.റഹ്മാൻ, വി.ചന്ദ്രൻ, സിവിൽ പൊലീസ് ഓഫിസർമാരായ വി.വിനോദ്കുമാർ, പി.വിജയകുമാർ, എം.സജീഷ്, വനിത സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സി.മാധവി, സി.പരമേശ്വരി, വി.സുജിത, വനിത സിവിൽ പൊലീസ് ഓഫിസർ എസ്.മഞ്ജുഷ