ഹഷീഷ് ഓയിൽ യുവാവ് പിടിയിൽ
പാലക്കാട്: അമ്പത് കുപ്പി ഹഷീഷ് ഒായിലുമായി യുവാവ് പിടിയിൽ. തൃക്കടീരി സ്വദേശി മൻസൂർ അലിയാണ് (33) ജില്ല ലഹരിവിരുദ്ധ സ്ക്വാഡും പാലക്കാട് ടൗൺ നോർത്ത് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്. ഇയാൾ പാലക്കാട് മുനിസിപ്പൽ ബസ്സ്റ്റാൻഡ് പരിസരത്ത് ഇടപാടുകാരെ കാത്തുനിൽക്കുന്നതായി രഹസ്യവിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടികൂടിയ ഹഷീഷ് ഓയിലിന് മൂന്നുലക്ഷം വിലവരുമെന്ന് െപാലീസ് പറഞ്ഞു.
. പാലക്കാട് ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർ സുധീഷ് കുമാർ, എസ്.സി.പി.ഒ ജ്യോതികുമാർ, സി.പി.ഒമാരായ സതീഷ്, സന്തോഷ് കുമാർ, ഡ്രൈവർ എസ്.സി.പി.ഒ ഡിജേഷ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ടി.ആർ. സുനിൽ കുമാർ, റഹീം മുത്തു,