സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന യുവതികള്‍ക്ക് മർദ്ദനമേറ്റു. ക്ലിനിക്കിന് സമീപമുള്ള വാടകവീട്ടില്‍ നിന്ന് ജോലിക്ക് പോകുന്നതിനിടെ അജ്ഞാതൻ പിന്നാലെ എത്തി ചുറ്റിക പോലുള്ള ആയുധംകൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം നടന്നത്. അക്രമി മുഖം തുണികൊണ്ട് മറച്ച നിലയിലായിരുന്നുവെന്നാണ് യുവതികള്‍ പറയുന്നത്. സംഭവം നടന്ന സ്ഥലത്തിനടുത്ത് സിസിടിവി ക്യാമറ ഉണ്ടായിരുന്നുവെങ്കിലും അത് ബക്കറ്റ് കൊണ്ട് മൂടിയ നിലയിലായിരുന്നു









