Friday, December 19, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

Palakkad News by Palakkad News
1 minute ago
in PALAKKAD
0
കള്ളനെന്നാരോപിച്ച് ആള്‍ക്കൂട്ട മർദനം; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു, മൂന്ന് പേർ കസ്റ്റഡിയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

‘ബംഗ്ലാദേശിയാണോ?’ എന്ന് ചോദിച്ചുള്ള ക്രൂര മർദനം; വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

തൃശൂർ/പാലക്കാട്: പാലക്കാട് വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി റാം നാരായണന്റെ പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക പരിശോധനാ ഫലം പുറത്തുവന്നു. തല മുതൽ കാലുവരെയുള്ള ശരീരഭാഗങ്ങളിൽ 40ലധികം മുറിവുകളാണ് കണ്ടെത്തിയത്. തലക്കും ശരീരത്തിനും ഏറ്റ ഗുരുതരമായ പരിക്കുകളാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

വടി ഉപയോഗിച്ച് ശരീരത്തിന്റെ പുറംഭാഗം മുഴുവൻ അടിച്ചു പൊളിച്ചതിന്റെ പാടുകളുണ്ട്. ശരീരത്തിൽ ചവിട്ടിയതിന്റെയും നിലത്തിട്ട് വലിച്ചതിന്റെയും വ്യക്തമായ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തലയിൽ രക്തസ്രാവമുണ്ടായതായി പോസ്റ്റുമോർട്ടത്തിന് മുമ്പ് എടുത്ത എക്‌സ്റേ പരിശോധനയും സ്ഥിരീകരിക്കുന്നു. മണിക്കൂറുകൾ നീണ്ട കൊടുംക്രൂര മർദനത്തിനൊടുവിലാണ് അതിഥി തൊഴിലാളിയുടെ ദാരുണ മരണം.

വാളയാർ അട്ടപ്പള്ളത്താണ് സംഭവം നടന്നത്. കള്ളനെന്ന സംശയത്തോടെയാണ് പ്രദേശവാസികൾ സംഘം ചേർന്ന് റാം നാരായണനെ തടഞ്ഞുവെച്ച് മർദിച്ചത്. ആക്രമണത്തിനിടെ “ബംഗ്ലാദേശിയാണോ?” എന്ന ചോദ്യം ഉയർന്നുവെന്നും, ഭാഷയും രൂപവും നോക്കിയാണ് ഇയാളെ സംശയത്തോടെ കണ്ടതെന്നും അന്വേഷണ സംഘം സ്ഥിരീകരിക്കുന്നതായി സൂചനയുണ്ട്.

ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു ആൾക്കൂട്ട ആക്രമണം. അവശനിലയിലായ റാം നാരായണനെ പോലീസ് എത്തി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഇതുവരെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പേർക്ക് പങ്കുണ്ടെന്ന സംശയത്തിൽ അന്വേഷണം തുടരുകയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും വാളയാർ പോലീസ് അറിയിച്ചു.

കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടിയാണ് ഒരാഴ്ച മുൻപ് ഛത്തീസ്ഗഡിൽ നിന്ന് റാം നാരായണൻ പാലക്കാട് എത്തിയത്. പരിചയമില്ലാത്ത പ്രദേശമായതിനാൽ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തുകയായിരുന്നു. മൂന്ന് വർഷം മുമ്പ് ഭാര്യ ഉപേക്ഷിച്ചുപോയതിനെ തുടർന്ന് മാനസിക പ്രയാസങ്ങൾ ഇയാൾ അനുഭവിച്ചിരുന്നതായും പോലീസ് പറയുന്നു.

“കണ്ടപ്പോൾ കള്ളനെന്ന് തോന്നി” എന്നായിരുന്നു ഇയാളെ മർദിച്ചവരുടെ വിശദീകരണം. എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ ഇത് സംശയത്തിന്റെ പേരിൽ നടന്ന ആൾക്കൂട്ട കൊലപാതകമാണെന്ന നിഗമനത്തിലേക്കാണ് അന്വേഷണം നീങ്ങുന്നത്.

Previous Post

ബി.ജെ.പിയില്‍ തര്‍ക്കം തുടരുന്നു; യു.ഡി.എഫ്- എല്‍.ഡി.എഫ് ഭരണസാധ്യത മങ്ങുന്നു

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
കള്ളനെന്നാരോപിച്ച് ആള്‍ക്കൂട്ട മർദനം; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു, മൂന്ന് പേർ കസ്റ്റഡിയിൽ

വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

December 19, 2025
ബിജെപി ഭരണം അവസാനിപ്പിക്കാന്‍ രാഷ്ട്രീയ നീക്കം. യുഡിഎഫും, സിപിഎമ്മും, സ്വതന്ത്രന് പിന്തുണ നല്‍കിയേക്കും

ബി.ജെ.പിയില്‍ തര്‍ക്കം തുടരുന്നു; യു.ഡി.എഫ്- എല്‍.ഡി.എഫ് ഭരണസാധ്യത മങ്ങുന്നു

December 19, 2025
മത്സരിക്കാൻ പ്രശാന്ത് ശിവൻ, പ്രമീള ശശിധരൻ ,  ഇ കൃഷ്ണദാസ് എന്നിവർ ഇല്ല, പട്ടിക സംസ്ഥാന നേതൃത്വം തള്ളി

ബി.ജെ.പി ശക്തികേന്ദ്രങ്ങളില്‍ അജ്ഞാത വോട്ടുകള്‍. ആകെ ഒഴിവാക്കപ്പെട്ടത് 32165 വോട്ടുകള്‍

December 19, 2025
വടക്കഞ്ചേരിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

വടക്കഞ്ചേരിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

December 18, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News